News

മികച്ച സാമൂഹിക പ്രവർത്തനങൾ നടത്തിയ അക്കിക്കാവ് റോയൽ എൻജിനീയറിങ് കോളജ് എൻഎസ്എസ് യൂണിറ്റിനെ പ്രകൃതിസംരക്ഷണസംഘം ജില്ലാ കമിറ്റി ആദരിച്ചു. കുന്നംകുളം പോലീസ് അസി.കമ്മീഷണർ ടി.എസ് സിനോജ് ഉദ്ഘാടനം ചെയ്തു. ഷാജി തോമസ് അധ്യക്ഷത വഹിച്ചു. പ്രകൃതിസംരക്ഷണസംഘം സൗദി അറേബ്യ കോഓർഡിനേറ്റർ സണ്ണി ജോൺ പാറപ്പുറം, റോയൽ കോളജ് സിഇഒ സലിം, പ്രിൻസിപ്പൽ സുബ്രമണ്യൻ, എൻഎസ്എസ് പ്രോഗ്രാം ഇൻ ചാർജ് രാഹുൽ , ഡെന്നീസ് മങാട്, റസാക്ക് അക്കിക്കാവ്, സജി മാത്യു തുടങിയവർ പ്രസംഗിച്ചു.

കരുതലിന് ഒരു സ്നേഹസ്പർശം!!