News

അക്കിക്കാവ്: മനുഷ്യത്വം മരവിക്കാത്ത സുമനസ്സുകൾക്ക് കാലത്തെ സാക്ഷിയാക്കിയ ഒരായിരം നന്ദിയോടെ അക്കിക്കാവ് 𝐑𝐨𝐲𝐚𝐥 𝐂𝐨𝐥𝐥𝐞𝐠𝐞 𝐨𝐟 𝐄𝐧𝐠𝐢𝐧𝐞𝐞𝐫𝐢𝐧𝐠 ലെ 𝐍𝐒𝐒 (𝐮𝐧𝐢𝐭: 𝟏𝟒𝟑) കുടുംബത്തിന്റെ നേതൃത്വത്തിൽ 50ൽ പരം സ്നേഹപുതപ്പുകൾ വിതരണം ചെയ്തു... തെരുവിൽ അന്തിയുറങ്ങുന്ന അബലരും നിസ്സഹായരുമായ സ്ത്രീകളും കുട്ടികളുമടങ്ങുന്നവർക്ക് തങ്ങളാലാവുന്ന സഹായം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് വളന്റിയർമാർ തങ്ങളുടെ സ്നേഹക്കരം നീട്ടിയത്.. 𝟐𝟎𝟏𝟗 𝐉𝐚𝐧𝐮𝐚𝐫𝐲 𝟏𝟒 ന് രാവിലെ 𝟗.𝟒𝟓 ന് തൃശൂർ റൗണ്ട്, KSRTC സ്റ്റാന്റ്, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വളണ്ടിയർമാർ സമാഹരിച്ച പുതപ്പുകളുടെ വിതരണം നടത്തി.. യാതൊരു പ്രതിഫലേച്ഛയും ആഗ്രഹിക്കാത്ത ഈ നിസ്വാർത്ഥ പ്രവർത്തനത്തിന് കോളേജിലെ അദ്ധ്യാപകരും സാന്നിദ്ധ്യമരുളി..!

മഞ്ഞിൽ വിരിഞ്ഞ സ്നേഹപ്പൂക്കളോടെ മനസ്സലിവിന്റെ പുതപ്പ്