News

രോഗിസന്ദർശനവും,സാന്ത്വന പരിചരണ ക്യാമ്പും നടത്തി കുന്നംകുളം. റോയൽ എഞ്ചിനയറിംങ് കോളേജ് NSS യൂണിറ്റും പ്രകൃതിസംരക്ഷണ സംഘം റോയൽ എഞ്ചിനീയറിംങ് യൂണിറ്റും സംയുക്തമായി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ *"രോഗി സന്ദർശന-സാന്ത്വന പരിചരണ ക്യാമ്പിന്റെ "* ഉദ്ഘാടനം കുന്നംകുളം നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർപെഴ്സൺ സുമാ ഗംധരൻ നിർവ്വഹിച്ചു.. കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോൾ പനക്കൽ മുഖ്യതിഥി ആയിരുന്നു.പ്രകൃതിസംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു കോർഡിനേറ്റർ ജയപ്രകാശ് കേച്ചേരി സ്വാഗതം പറഞ്ഞു.... റോയൽ എഞ്ചിനിയറിംങ് NSS വളണ്ടിയർ സെക്രട്ടറിമാരായ നസിഹ് റഹ്മാൻ, സഞ്ജു തെസ്നിം റോയൽ എഞ്ചിനയറിംങ് പ്രകൃതിസംരക്ഷണ യൂണിറ്റ് കോർഡിനേറ്റർ ഷെഹിൻ, അധ്യാപകരായ പ്രൊഫ. അഭിലാഷ്, ശ്രീജ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. കിടപ്പിലായ രോഗികളുമായി അല്പസമയം ചിലവഴിക്കുകയും ലഘുഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു

രോഗിസന്ദർശന-സാന്ത്വന പരിചരണ ക്യാമ്പ്