News

രക്തദാനം ഒരു മഹത്​ കർമമാണ്. ഒരാളുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾ നൽകുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. സാങ്കേതികവിദ്യകളുടെ സഹായത്താൽ രക്തം ഉൽപാദിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതിനാൽ രക്തം വേണ്ടിവരുന്ന സന്ദർഭങ്ങളിൽ രക്തദാനംവഴി മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയൂ. അക്കിക്കാവ് റോയൽ എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്‌.എസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോളജിലെ 60 എൻ.എസ്‌.എസ്‌ സന്നദ്ധ സേവകർ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ രക്തം ദാനം നടത്തി . തിങ്കളാഴ്ചരാവിലെ ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി അധികൃതരും,കോളേജ് അദ്ധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്തു. തദുദ്യമത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥി കൾക്കും, അധ്യാപകകാർക്കും അനുമോദനങ്ങൾ.